മലപ്പുറം: ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
കളക്ടറുമായി ചർച്ച നടത്തി. ഏത് സാഹചര്യത്തെയും നേരിടാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും എല്ലാ വകുപ്പുകൾക്കും നിർദേശങ്ങൾ നൽകിയതായും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലയിൽ ഇതുവരെ നാല് ക്യാന്പുകൾ തുറന്നതായും എഴുപതുപേരെ ക്യാന്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും മന്ത്രി പറഞ്ഞു.